‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന’, ആ ദിവ്യശാലീന സൗന്ദര്യം മോനിഷ വിടവാങ്ങി ഇന്നേക്ക് 28 വര്‍ഷങ്ങള്‍ തികയുന്നു.
മലയാളിത്വത്തിന്റെ നൈര്‍മല്യമുള്ള ഒരു പിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുള്ള പെണ്‍കുട്ടി അതായിരുന്നു മലയാളികള്‍ക്ക് മോനിഷ.

പകരം വെയ്ക്കാന്‍ കഴിയാത്തവരാണ് ഓരോ ദുരിതത്തിലൂടെയും കടന്ന് പോകുന്നത്.അതുപോലെ ഒരു യാത്രിയുടെ തീരാ നഷ്ട്ടമാണ് പ്രേക്ഷകര്‍ക്ക് എന്നും ഈ കലാക്കാരി.
നൃത്തത്തെ ഹൃദയത്തില്‍ ഈശ്വരതുല്യം ആരാധിച്ച പെണ്‍കുട്ടി. കുട്ടിത്തം വിടും മുന്‍പ് വെറും പതിനാറാമത്തെ വയസ്സില്‍ ‘മികച്ച നടിയ്ക്കുള്ള ഉര്‍വ്വശി അവാര്‍ഡ്’ മലയാളത്തിലേക്ക് കൊണ്ടുവന്ന ശാലീന ഭാവവും, നിഷ്കളങ്കതയും നിറഞ്ഞ നര്‍ത്തകി.
1992 ഡിസംബർ 5 നു ആലപ്പുഴ ചേർത്തലയിൽ വെച്ച് സിനിമയുടെ ഷൂട്ടിനായി പോകുന്നതിനിടെയായിരുന്നു എക്സറേ കവലയിൽ വച്ചുണ്ടായ കാറപകടത്തിൽ മോനിഷ മരിച്ചത്. മകള്‍ ജീവിച്ചിരുന്ന 21 വര്‍ഷം അവളോടൊപ്പം എപ്പോഴും അമ്മ ശ്രീദേവി ഉണ്ണിയുണ്ടായിരുന്നു. മോനിഷ അഭിനയിച്ച സിനിമകള്‍ ഒന്നിന് ഒന്ന് മികച്ച തായിരുന്നു. അതുപോലെ അതിലെ പാട്ടുകളും. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയ ഏക താരവുമാണ് മോനിഷ.

1971-ൽ കേരളത്തിലെ കോഴിക്കോട്ട് പി. നാരായണനുണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്.
അച്ഛൻ നാരായണൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ ബിസിനസ്സായിരുന്നതിനാൽ മോനിഷ വളർന്നതും പഠിച്ചതും ബാംഗ്ലൂരിലായിരുന്നു. ബാംഗ്ലൂർ സെന്റ് ചാൾസ് ഹൈസ്ക്കൂൾ, ബിഷപ്പ് കോട്ടൺ ഗേൾസ് സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ബാംഗ്ലൂരിലെ മൌണ്ട് കാർമ്മൽ കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദ പഠനം പൂർത്തിയാക്കി. നൃത്താദ്ധ്യാപിക കൂടിയായ അമ്മ ശ്രീദേവിയിൽ നിന്നാണ് മോനിഷ നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. ഒൻപതാം വയസ്സിൽ നൃത്തത്തിൽ അരങ്ങേറ്റം നടത്തി.
പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.
അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്.
പെരുന്തച്ചൻ, ഋതുഭേദം, കടവ്, കമലദളം, കുടൂംബസമേതം, വേനൽ കിനാവുകൾ അധിപൻ, ആര്യൻ തുടങ്ങി ഇരുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. അതോടോപ്പം തമിഴിൽ ‘പൂക്കൾ വിടുമിതൾ (നഖക്ഷതങ്ങളൂടെ റീമേക്ക്), ഉന്നേ നിനച്ചേൻ പാട്ടു പഠിച്ചേൻ, ദ്രാവിഡൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ‘ചിരഞ്ജീവി സുധാകര’ (1988)എന്ന കന്നട ചിത്രത്തിലും നായികയായി.
മലയാളത്തിലെ ‘ചെപ്പടി വിദ്യ’യാണ് മോനിഷയുടേ അവസാന ചിത്രം.