തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. ബസുകള്‍ ഏറെയും കട്ടപ്പുറത്തായതും ആവശ്യത്തിന് ഡ്രൈവര്‍മാരുമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പൂര്‍ണതോതിലാക്കാനാവുന്നത് പടിപടിയായി മാത്രമെന്ന് സോണല്‍ മേധാവികള്‍ വ്യക്തമാക്കി.
എല്ലാ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു കെഎസ്‌ആര്‍ടിസി നേരത്തെ അറിയിച്ചിരുന്നത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം.
ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്ബ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനുമെന്നാണായിരുന്നു കെഎസ്‌ആര്‍ടിസിയുടെ പ്രതീക്ഷ.