ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ

തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു