Sunday, June 1
BREAKING NEWS


കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട്, മാര്‍ഗ്ഗനിര്‍ദ്ദേശമായി

By sanjaynambiar

കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇതിനായുളള മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.

വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പൊസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്. ഈ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍ വോട്ട് തന്നെയായിരിക്കും.

10ദിവസം മുന്‍പ് ഇതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങും. രോഗം മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!