തമിഴ്നാട്ടില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും, സത്യസന്ധവും അഴിമതിരഹിതവും, ആത്മീയവുമായ രാഷ്ട്രീയമാണ് ഞങ്ങളുടെ വാഗ്ദാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിന് ജാതിയും മതവും വര്ഗവുമുണ്ടാകില്ല.
തമിഴനാട്ടിലെ ജനങ്ങളുടെ നന്മയ്ക്കായി ജീവന് ത്യജിക്കാന്‍ പോലും താന്‍ തയാറാണ്.

രജനികാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31നാണ് നടക്കുക. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
2021 ജനുവരി മാസത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചിട്ടുണ്ട്.