- ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ തിളങ്ങി മലയാളികള്‍
ഫോബ്‌സിന്റെ ഈ വര്‍ഷത്തെ പട്ടിക പ്രകാരം ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരില്‍ ആറ് മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്്
എം.ജി. ജോര്‍ജ് മുത്തൂറ്റ് 70 വയസ്
സ്ഥാനം 26.
ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ .സഹോദരന്‍മാരുടെ അടക്കം 480 കോടി ഡോളറിന്റെ (35,294 കോടി രൂപ) ആസ്തിയാണ് ഇദ്ദേഹത്തിനു ഈ സ്ഥാനം നേടിക്കൊടുത്തത്.
എം.എ. യൂസഫലി 64 വയസ്
സ്ഥാനം 29
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍. ആസ്തി 445 കോടി ഡോളര്‍( 32,720 കോടി രൂപ).
ബൈജു രവീന്ദ്രന്‍ വയസ് 39
സ്ഥാനം 46
ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകന്‍. ആസ്തി 305 കോടി ഡോളര്‍ (22,426 കോടി രൂപ).
ക്രിസ് ഗോപാലകൃഷ്ണന്‍ വയസ് 65
സ്ഥാനം 56
ഇന്‍ഫോസിസ് സഹസ്ഥാപകന്‍. ആസ്തി 260 കോടി ഡോളര്‍ (19,117 കോടി രൂപ).
സണ്ണി വര്‍ക്കി വയസ് 63
സ്ഥാനം 76
ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍. ആസ്തി 185 കോടി ഡോളര്‍ (13,602 കോടി രൂപ).
എസ്.ഡി. ഷിബുലാല്‍ വയസ് 65
സ്ഥാനം 89
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ആസ്തി 156 കോടി ഡോളര്‍ (11,470 കോടി രൂപ)
മുകേഷ് അംബാനി എന്നും ഒന്നാമത്
ഇന്ത്യയിലെ അതിസമ്പന്നന്‍ എന്ന സ്ഥാനംതുടര്‍ച്ചയായ 13ാം വര്‍ഷവും റിലയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അമ്പാനിക്കു തന്നെ. 8870 കോടി ഡോളര്‍( 6.5 ലക്ഷം കോടി രൂപ)