കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ ബിജെപി സംസ്ഥാനഘടകത്തിന് ദേശീയ നേതൃത്വത്തിൻ്റെ അഭിനന്ദനം.
കെ സുരേന്ദ്രൻറെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സർക്കാരിൻറെ അഴിമതി തുറന്ന് കാട്ടുന്നത് തുടരുമെന്ന് നഡ്ഢ.മെച്ചപ്പെട്ട ഫലം നല്കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് ജെപി നഡ്ഢ.
ഇരു മുന്നണികളുടെയും വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരും.
തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ബിജെപിക്ക് ആയി.ശബരിമല വിഷയവും കേന്ദ്ര സർക്കാരിന്റെ പദ്ധതികളും ഉയർത്തിയിരുന്നു ബിജെപിയുടെ പ്രചാരണം അത് വിജയിച്ചു എന്ന് തന്നെയാണ് വിലയിരുത്തേണ്ടത്.