Saturday, August 2
BREAKING NEWS


Tag: election

വോട്ടെണ്ണൽ ആരംഭിച്ചു;  ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ
Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ

കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ പുറത്തുവരും തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ തുടങ്ങി. 244 വോ​​ട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. 941 ​ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ല പഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍ 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍​പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടാണ്​ ​എണ്ണുന്നത്​. ആദ്യം എണ്ണുക കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളായിരിക്കും. ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നടക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. അതത് വരണാധികാരികളായിരിക്കും ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്...
മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ
Kozhikode, Malappuram

മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ

കോഴിക്കോട് അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മലപ്പുറം ജില്ലയില്‍ ബുധനാഴ്​ച മുതല്‍ ഏഴുദിവസത്തേക്ക്​ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞയെന്ന്​ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോഴിക്കോട്​ ജില്ലയില്‍ വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. പ്രധാന നിബന്ധനകള്‍ രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനം തുടങ്ങിയവ അനുവദനീയമല്ല.രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉ...
മൂന്നാം ഘട്ടം വോട്ടെടുപ്പ്  പോളിംഗ് ശതമാനം
Election, Kerala News, Latest news

മൂന്നാം ഘട്ടം വോട്ടെടുപ്പ് പോളിംഗ് ശതമാനം

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വോട്ടെടുപ്പ് അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 15 കടന്നു. മലപ്പുറം36.62, കോഴിക്കോട് 36.2 , കണ്ണൂർ36.29, കാസർഗോഡ് 35.7 ഇതുവരെയുള്ള പോളിംഗ് നില. ഗ്രാമീണ മേഖലകളിൽ കനത്ത തിരക്ക് ആണ് അനുഭവപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വോട്ട് രേഖപ്പെടുത്തി. ചരിത്രം സമ്മാനിക്കുന്ന വിജയം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ...
വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
Election, Kozhikode

വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി ബേബിയാണ് മരിച്ചത്. 62 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാമത്തെ ബൂത്തിലായിരുന്നു ബേബിയുടെ വോട്ട്. സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂര്‍ ഗുരുക്കള്‍ കാവ് റോഡിലാണ് ബേബിയുടെ വീട്. ...
ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ
Election, Kerala News, Latest news

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് തന്നെ ആയിരിക്കും ഇതെന്ന് കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് പട്ടിണിയിൽ നിന്ന് രക്ഷിച്ച സർക്കാരിന് ജനം മറക്കില്ല, 13 ജില്ലകളിലും മുൻ‌തൂക്കം ലഭിക്കും. യുഡിഎഫ് നു വൻ പരാജയം ആയിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്നും, ബിജെപി വർഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. നാട്ടിൽ വർഗീയത നിറയ്ക്കുമ്പോൾ മനുഷ്യൻന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നത് ഇടത് പക്ഷമാണ്. ഇത് തിരിച്ചറിഞ്ഞ് ജനം ഇടത് പക്ഷത്തിനൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. ...
രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക് വോട്ട്: ജോയ് മാത്യു
Election, Kozhikode

രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക് വോട്ട്: ജോയ് മാത്യു

രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്ക്കാണ് വോട്ട് നല്‍കിയതെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു. സ്വര്‍ണക്കടത്ത് കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും എല്ലാം പുറത്ത് വരുന്നത് യാഥാര്‍ത്യയങ്ങളാണ്. വിവാദങ്ങള്‍ മാധ്യമങ്ങള്‍ നൃഷ്ടിക്കുന്നതല്ല. മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപറമ്പ് ജിയുപി സ്‌കൂളിലെ ബൂത്തിലാണ് ജോയ് മാത്യു വോട്ട് ചെയ്തത്. കുടുംബ സമേതം എത്തിയാണ് ജോയ് മാത്യു വോട്ട് ചെയ്ത് മടങ്ങിയത്. ...
തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
COVID, Election, Kannur

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗ നിരക്കില്‍ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതില്‍ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആ...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു
Election

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു

സമ്മതിദാന അവകാശം വിനിയോ​ഗിച്ചത് 75 ശതമാനം, ആലപ്പുഴയില്‍ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിം​ഗ്.കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു. വൈകുന്നേരം ആറ് മണി വരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്ത് വോട്ടെടുപ്പിന് അത്ര ആവേശം കൈവന്നില്ല. തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് വോട്ടിം​ഗ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് വ്യാപനത്തിനിടെ ആശങ്കയോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെങ്കിലും ആദ്യ ഘട്ടവോട്ടെടുപ്പിലെ ജനങ്ങ...
രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു
Election

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു

അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് കൊച്ചി : തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം സമാപനമായി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. പരസ്യപ്രചാരണത്തിന്റെ അവസാനത്തില്‍ കൊട്ടിക്കലാശം നടത്തരുതെന്ന് ജില്ലാ ഭരണകൂടവും പോലീസും നിര്‍ദേശം നല്‍കിയിരുന്നു. ഈ ജില്ലകളിലൊന്നും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. അവസാനമണിക്കൂറിലും സ്ഥാനാര്‍ഥികള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ മാസം പത്തിനാണ് ഈ അഞ്ചു ജില്ലകളില്‍ തിരഞ്ഞെടുപ്പ്.നിശബ്ദ പ്രചാരണം നാളെയും തുടരും ...
അയ്യപ്പനൊപ്പം വോട്ട് ചെയ്യാൻ എത്തി സീരിയൽ താരം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
Entertainment News

അയ്യപ്പനൊപ്പം വോട്ട് ചെയ്യാൻ എത്തി സീരിയൽ താരം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഇന്ന് നടന്നു. അഞ്ചു ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. സിനിമ - സീരിയല്‍ താരങ്ങളും തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ഒപ്പം തന്നെ ശ്രദ്ധേയമാണ് ഇത്തരത്തിലുള്ള 'താരവോട്ട്' വാര്‍ത്തകളും.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സീരിയല്‍ താരം ഉമാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 'എന്റെ അവകാശം ഞാനും രേഖപ്പെടുത്തി' എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് നടി വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്ന ചിത്രവും വോട്ട് രേഖപ്പെടുത്തിയതിനു...
error: Content is protected !!