Legislative Assembly ക്രൈംബ്രാഞ്ച് നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്.
മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.
Also Read: https://panchayathuvartha.com/arvid-swamy-and-prithviraj-in-mohanlal-film-fans-in-excitement/
വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.