തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍.അതില്‍ 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരിക്കുന്നത്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതും മലപ്പുറം ജില്ലയിലാണ്.4390 വനിതാ സ്ഥാനാര്‍ത്ഥികളാണ് അവിടെ മത്സര രംഗത്തുള്ളത് .ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഏക സ്ഥാനാര്‍ഥി കണ്ണൂര്‍ കോര്‍പറേഷനില്‍നിന്നാണ് ജനവിധി തേടുന്നത്.