Virat Kohli സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ മറ്റൊരു ചരിത്രനേട്ടത്തിനുകൂടി അഹര്‍നായിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കൊഹ്‌ലി.
Also Read : https://panchayathuvartha.com/ind-vs-pak-2023-india-beat-pakistan-by-228-runs/
‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് വിളിപ്പേരുള്ള സച്ചിൻ ടെൻഡുല്‍ക്കര്‍ തന്റെ പേരിനൊപ്പം സൂക്ഷിച്ചിരുന്ന റെക്കാഡാണ് കൊഹ്‌ലി തിരുത്തിക്കുറിച്ചിരിക്കുന്നത്. ഏകദിനക്രിക്കറ്റില്‍ 13,000 റണ്‍സ് ഏറ്റവും വേഗത്തില്‍ നേടിയ താരമായിരിക്കുകയാണ് 34കാരനായ കൊഹ്‌ലി.
267ാമത് ഇന്നിംഗ്‌സിലാണ് കൊഹ്‌ലി പുതിയ റെക്കാഡ് സ്വന്തം പേരിലേയ്ക്ക് മാറ്റിയത്. 321 ഇന്നിംഗ്‌സില്‍ 13,000 റണ്‍സ് തികച്ച സച്ചിന്റെ പേരിലായിരുന്നു മുൻപ് ഈ ലോകറെക്കാഡ്. 341 ഇന്നിംഗ്‌സില്‍ 13,000 ഏകദിന റണ്‍സുമായി ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.
പാകിസ്ഥാനെതിരെ നടക്കുന്ന നിര്‍ണായക സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 356 റണ്‍സുയര്‍ത്തിയാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്.
സെഞ്ച്വറിയടിച്ച് വിരാടും കെ എല്‍ രാഹുലും പുറത്താകാതെ നിന്നു. 50 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടുപേരെ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അതേസമയം,പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 229 റണ്‍സിന്റെ കൂറ്റന്‍ ജയം.