Thursday, November 21
BREAKING NEWS


കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പച്ചക്കറി വില കുതിച്ചുയരുന്നു

By sanjaynambiar

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പച്ചക്കറി വില കുതിയ്ക്കുന്നു.

ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് പച്ചക്കറി വില വര്‍ധിക്കുന്നത്. കര്‍ഷക പ്രതിഷേധം മൂലം പ്രധാന റോഡുകള്‍ അടച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്.

Haritha keralam news

ഡല്‍ഹിയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാര്‍ക്കറ്റായ ആസാദ്പൂര്‍ മന്ദിയില്‍ അടക്കം സ്റ്റോക്ക് കുറഞ്ഞ് വില കുത്തനെ ഉയരുകയാണ്.

ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു.

കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!