സംസ്ഥാന സർക്കാർ കിഫ്‌ബി സഹായത്തോടെ ഏറ്റെടുത്ത് നിർമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെയും, കുണ്ടന്നൂർ മേൽപ്പാലത്തിന്റെയും പ്രവർത്തികൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ജനുവരി ആദ്യവാരം ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നാണ് സൂചന.
86.34കോടി രൂപ വൈറ്റില മേൽപ്പാലത്തിനും, 82.74 കോടി രൂപ കുണ്ടന്നൂർ മേൽപ്പാലത്തിന് വേണ്ടി കിഫ്‌ബി ചിലവഴിച്ചത്.

പിണറായി സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം പ്രാവർത്തികമാക്കുകയാണ് ചെയ്തത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെയ്ക്കാതെ തറക്കലിട്ടെങ്കിലും, പ്രവർത്തി തുടങ്ങാനോ, ടെൻഡർ വിളിക്കുകയോ ചെയ്തിരുന്നില്ല.
നിലവിലുള്ള ഈ ഗതാഗത കുരുക്കിന് വലിയൊരു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ആണ് പണം കണ്ടെത്തി നൽകുന്നത്.