Wednesday, March 4
BREAKING NEWS


Blog

ബീറ്റ്റൂട്ടില്‍ ഉണ്ട് ഗുണങ്ങലേറെ
Health, Life Style

ബീറ്റ്റൂട്ടില്‍ ഉണ്ട് ഗുണങ്ങലേറെ

പോഷക കലവറയായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച്‌ അധികമൊന്നും ആര്‍ക്കും അറിയില്ല. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് രക്തയോട്ടം വളരെയധികം മെച്ചപ്പെടുത്തും. വൈറ്റമിന്‍ സി ഉളളതിനാല്‍ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും,ബീറ്റ്റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഉത്തമമാണ്.അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് മൂലം നിത്യവും ആഹാരത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്. നിത്യേന ഡയറ്റില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകള്...
എളുപ്പം തയ്യാറാക്കാം ലഡ്ഡു
Life Style

എളുപ്പം തയ്യാറാക്കാം ലഡ്ഡു

ദീപാവലി ആഘോഷവേളയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍.ഇന്ന് നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? അധികം പണിപ്പെടാതെ ബേക്കറികളില്‍ ലഭിക്കുന്ന പോലുള്ള ലഡു വീട്ടിലും തയാറാക്കാം.എങ്ങനെ എന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ കടലമാവ് - 1 കപ്പ് വെള്ളം - മുക്കാല്‍ + മുക്കാല്‍ കപ്പ് ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍ നെയ്യ് - 2 ടീസ്പൂണ്‍ പഞ്ചസാര - 1 കപ്പ് കളര്‍ അണ്ടിപ്പരിപ്പ് എണ്ണ ഉണക്കമുന്തിരി പൂന്ദി തയാറാക്കാനായി ഒരു പാത്രത്തില്‍ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് മുക്കാല്‍ കപ്പ് വെള്ളവും കളറിനു വേണ്ടി കുറച്ച് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.പൂന്ദി വറുക്കുന്നതിനായി ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി തയ്യാറാക്കിയ മാവ് പൂന്ദി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തില്‍ ഒഴിച്ച്‌ വറുത്തെടുക്കുക. രണ്ടാം ഘട്ടം ഒരു പാത്രം ചൂ...
നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും
Technology

നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിക്ഷേപിക്കും.ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം ഞായറാഴ്ചത്തേക്ക് മാറ്റിയത്.ചരിത്ര നിമിഷത്തിനായി സ്പേസ് എക്സും,നാസയും ഒരുങ്ങി കഴിഞ്ഞു. സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യ ദൗത്യം ആണ് ഇത്.മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്ന പര്യവേഷണ സംഘത്തെയാണ് സ്വകാര്യ സ്പേസ് ക്രാഫ്റ്റ് ഉപയോഗിച്ച്‌ ഓര്‍ബിറ്റിലേക്ക് പോകാനൊരുങ്ങുന്നത്. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. ഡ്രാഗണ്‍ പേടകം ഉപയോഗിച്ചുള്ള സ്പേയ്സ് എക്സിന്‍റെ ആദ്യ ദൗത്യമാണിത്. ...
തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്
Technology

തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്

പബ്ടിജിക്ക്ക് പുറകേ തിരിച്ചു വരവിന് ഒരുങ്ങി ടിക്ക് ടോക്.ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ആണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. തിരിച്ചുവരാനുള്ള നീക്കങ്ങളുടെ ഭാഗമായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂണിലാണ് ടിക്ക്‌ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാകുന്ന രീതിയിൽ വ്യക്തികളുടെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന സംശയത്തെ തുടർന്നായിരുന്നു നിരോധനം.ഏറെ പ്രചാരമുള്ള ഹ്രസ്വ വീഡിയോ ആപ്പ് കൂടിയായിരുന്നു ടിക്ക് ടോക്ക്. ...
‘ദ് കിങ്’, എന്റെ അമ്മ കൊടുത്ത വാക്ക്, 25 വർഷത്തിന് ശേഷവും അമ്മയുടെ ഓർമയിൽ ‘ദ് കിങ്’ പിറന്ന കഥ…
Entertainment News, Features

‘ദ് കിങ്’, എന്റെ അമ്മ കൊടുത്ത വാക്ക്, 25 വർഷത്തിന് ശേഷവും അമ്മയുടെ ഓർമയിൽ ‘ദ് കിങ്’ പിറന്ന കഥ…

"അക്ഷരങ്ങളച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ.  കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ.  ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ.  വളർത്തു നായ്ക്കുകൊടുക്കുന്ന ബേബി ഫുഡ്ഡിൽ കൊഴുപ്പിന്റെ അളവു കൂടിപ്പോയതിന് ഭർത്താവിനെ ശാസിച്ച്  അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല; മക്കൾക്കൊരുനേരം വയറു നിറച്ചു വാരിയുണ്ണാൻ വകതേടി സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ!"  2020 നവംബർ പതിനൊന്ന്– ദ് കിങ് 25 വർഷം! ഇന്നു രാവിലെ വാട്സാപ്പിൽ ആരോ ഒരു പോസ്റ്റർ അയച്ചു തന്നു മമ്മൂക്കയും ഷാജിയും ഞാനുമുണ്ട് പോസ്റ്ററിൽ . അതു ഞാൻ മമ്മൂക്കയ്ക്ക് ഫോർവേഡ് ചെയ്തു. വൈകാതെ മറുപടി വന്നു. ‘‘എന്തെങ്കിലും എഴുതൂ കിങ്ങിനെക്കുറിച്ച്–’’ ഇരുപത്തിയഞ്ചു വർഷ...
കോവിഡ് വാക്‌സിൻ: ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടന
Breaking News, COVID, World

കോവിഡ് വാക്‌സിൻ: ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞു ടെലഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. ലോക നന്മയ്ക്കു വേണ്ടി കൊവിഡ് വാക്‌സിനായ കൊവാക്‌സ് ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയില്‍ നന്ദി പറയുന്നുവെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു. https://twitter.com/DrTedros/status/1326578930409762824 കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ...
ബിഹാര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി; കോണ്‍ഗ്രസില്‍ അടി തുടങ്ങി
Breaking News, Politics

ബിഹാര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി; കോണ്‍ഗ്രസില്‍ അടി തുടങ്ങി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായി. നാല് മാസം മുൻപ് പ്രമുഖ നേതാക്കള്‍ വിമത ശബ്ദമുയര്‍ത്തി വന്നതിന്‍റെ അലയൊലികള്‍ അടങ്ങും മുൻപ് മറ്റൊരു പരീക്ഷണ ഘട്ടത്തെ നേരിടുകയാണ് പാര്‍ട്ടി. ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന രീതിയില്‍ അഭിപ്രായ വ്യത്യാസം വളരുന്നതായാണ് സൂചന. ഇപ്പോള്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയവും ആഭ്യന്തര കലഹം ശക്തിപ്പെടുത്തുമെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച്‌ രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിനെതിരേയാണ് ചോദ്യങ്ങളുയരുക. തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും ഇടതുപാര്‍ട്ടികളുമായുള്ള മഹാ സഖ്യത്തില്‍ കോണ്‍...
26 മണിക്കൂറോളം നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന്‍ മടങ്ങി എന്‍ഫോഴസ്‌മെന്‍റ്
Breaking News

26 മണിക്കൂറോളം നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന്‍ മടങ്ങി എന്‍ഫോഴസ്‌മെന്‍റ്

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം കൂട്ടാംവിളയിലുള്ള വീട്ടിലെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ 2 6 മണിക്കൂര്‍ നീണ്ടുനിന്ന  പരിശോധന ഇഡി അവസാനിപ്പിച്ചു . തിരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്‍റെ വീട്ടില്‍ നിന്നും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്രെഡിറ്റ്കാര്‍ഡ് റെയ്ഡില്‍ കണ്ടെടുത്തെന്ന് സംബന്ധിച്ച മഹസറില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് റെയ്ഡ് ഇത്രയും നീണ്ടത്.പിന്നീട് അമ്മയുടെ മൊബൈല്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് മാത്രം ഒപ്പിട്ടു നല്‍കി. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ്  പോലീസിനെ അറിയിച്ചിട്ടുണ്ട്.പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്‍റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. മനുഷ്യാ...
റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ
Crime

റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി അറസ്റ്റിൽ. 2018ല്‍ രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യാകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബയിലെ വീട്ടിൽ നിന്നാണ് അര്ണാബിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2018ൽ  ഇന്‍റീരിയർ ഡിസൈനർ അന്‍വയ് നായിക് , അമ്മ കുമുദ് നായിക് എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അര്‍ണബിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു, എന്നാൽ 2019 ൽ റായ്ഗഡ് പൊലീസ് ആ കേസ് അവസാനിപ്പിക്കുകയായിരുന്നു ചെയ്തത്.  സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ അർണബ് അടക്കമുള്ളവർക്കെതിരായ കേസ് വീണ്ടും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പൊലീസ് അര്‍ണബിന് കൈമാറിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ...
error: Content is protected !!