കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ 33 വർഷത്തിനിടെ 5,95,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പോർറ്റേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് പറഞ്ഞു. ഇതിൽ 354,168 പേര്‍ പുരുഷന്മാരും 230,441 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 10,602 കുടുംബങ്ങളും ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമായതായി ഒരു അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ മിസ്ബ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം മാത്രം, 42,000 പ്രവാസികളെ നാടുകടത്തി. 2024 മുതൽ 25,000 പേരെ കൂടി അയച്ചു.