രണ്ടാം ക്ലാസുകാരനോട് മുഖ്യമന്ത്രി പിണറായി സ്കൂൾ തുറക്കണോ എന്ന് ചോദിച്ചു. മുഹമ്മദ് മാസിനോട് ആണ് മന്ത്രി ഇത് ചോദിച്ചത്.
ചക്കരക്കല്ലിൽ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് പ്രചണ യോഗത്തിൽ പങ്കെടുത്ത് പുറത്ത് ഇറങ്ങുമ്പോഴാണ് മുഖ്യ മന്ത്രി മുഹമ്മദ് മാസ് നോട് മന്ത്രി ചോദിച്ചത്.
മുഖ്യമന്ത്രിയെ കാണാൻ ആയി കാത്തിരിക്കുകയായിരുന്നു രണ്ടാം ക്ലാസ്സ്ക്കാരൻ.ക്ലാസ്സ് ഇല്ലേ എന്ന ചോദ്യത്തിന് സ്കൂൾ ഇല്ലല്ലോ എന്ന മറുപടിയും.
ഏത് ക്ലാസ്സിൽ ആണ് എന്ന് മുഖ്യ മന്ത്രി ചോദിച്ചതും, രണ്ടിലാണെന്നു മറുപടിയും കുശലന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ ആണ് സ്കൂൾ തുറക്കൽ ഒരു ചർച്ച ആയി മാറിയത്.