ഹര്‍ത്താല്‍ പ്രതീതി ഉളവാക്കി സംസ്ഥാനത്ത് ദേശീയപണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആര്‍.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഓടുന്നില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. നിരത്തുകളില്‍ ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കെഎസ്‌ആര്‍ടിസി ശബരിമല സര്‍വീസ് മാത്രമാണ് നടത്തുന്നത്.
പത്ത് ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്.തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക,തൊഴിലാളികള്‍ക്ക് 10 കിലോ ധാന്യം അനുവദിക്കുക,കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.എം.എസ് ഒഴികെയുളള പ്രധാന തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കുന്നത്.
കേരളത്തില്‍ ഹര്‍ത്താലിന് സമം. കൊച്ചി മെട്രോ ഒഴികെയുള്ള പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല.
സ്വകാര്യ ബസുകളും, ടാക്സി, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കൊച്ചി മെട്രോ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ യാത്രക്കാരെ പൊലീസ് യഥാസ്ഥലങ്ങളില്‍ എത്തിച്ചു.
സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളിലെത്തിയത് വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ്. 4800 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 17 പേരാണ്.പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വീസുകള്‍ക്ക് തടസ്സമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രിക്രിയകളെയും പണിമുടക്ക് ബാധിച്ചില്ല.ആരോഗ്യ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹാജര്‍ രേഖപ്പെടുത്താതെ ജോലിക്കെത്തിയത്.