Saturday, June 13
BREAKING NEWS


Blog

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ അനുമതി
Kannur

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ അനുമതി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍മഞ്ചേശ്വരം എംഎല്‍എയും കേസിലെ മുഖ്യപ്രതിയുമായ എംസി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ അനുമതി. പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. ക്രൈം ബ്രാഞ്ച് സംഘം നാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്യും. റിമാന്‍ഡില്‍ കഴിയവേ.നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ച എം സി കമറുദ്ദീന്‍ എംഎല്‍എക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തി. തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടര്‍ന്നാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ...
പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്
Latest news, Technology

പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്

പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എന്നാല്‍ ഐഫോണുകളില്‍ പബ്ജി ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പിന്നീട് മാത്രമേ ആപ്ലിക്കേഷന്‍ ലഭ്യമാകു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഫ്രീ ആയിട്ടായിരിക്കും ഗെയിം ലഭ്യമാവുക. പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്ബനിയാണ്. മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് വെബ്‌സൈറ്റില്‍ നിലവില്‍ കമ്ബനിയുടെ പേര് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഗെയിം ലോഞ്ച് ചെയ്യുന്ന ഔദ്യോഗിക തിയതി കമ്ബനി ഇതുവരെ അറിയിച്ചിട്ടില്ല. 2020 ല്‍ തന്നെ ഗെയിം പുറത്തെത്തുമെന്നാണ് സൂചനകള്‍. പുതിയ ഗെയിം ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു.ക്യാരക്ടറുകള്‍, സ്ഥലം, വസ...
ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
COVID, Kerala News, Latest news, Pathanamthitta

ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകി.ശബരിമല തീർത്ഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കാണ് നിലവിൽ പ്രവേശനം. നിലക്കലിൽ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോൾ ആയിരത്തിൽ അഞ്ച് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇത് ശബരിമല തീർത്ഥാടനം സുരക്ഷിതമായി നടത്താമെന്ന ആത്മവിശ്വാസം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ...
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് വേട്ട; കറാച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു
Latest news

കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് വേട്ട; കറാച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു

കന്യാകുമാരി തീരത്ത് തീരസംരക്ഷണ സേനയുടെ വന്‍ മയക്ക് മരുന്ന വേട്ട. ശ്രീലങ്കന്‍ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന മയക്ക് മരുന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ബോട്ടില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്‌സ് സിന്തറ്റിക്ക് ഡ്രഗ്‌സുമാണ് ബോട്ടിലുണ്ടായിരുന്നത്. ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിച്ചു: അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരായി.
Ernakulam, Kerala News

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിച്ചു: അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരായി.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനരാരംഭിച്ചു. വിചാരണ കോടതി മാറ്റണമെന്ന പരാതിക്കാരിയുടേയും പ്രോസിക്യൂഷന്റേയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷമുള്ള ആദ്യത്തെ വിചാരണ ദിവസമായിരുന്നു ഇന്ന്. ഹൈക്കോടതി വിധിക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുകേശന്‍ രാജിവച്ചിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ച വിവരം സുകേശന്‍ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ഇന്ന് കോടതിയില്‍ ഹാജരായി. കേസില്‍ വിചാരണ നടപടികള്‍ തുടരണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ കേസിലെ തുടര്‍നടപടികള്‍ ഡിസംബര്‍ രണ്ടാം തീയതിയിലേക്ക് പ്രത്യേക വിചാരണ കോടതി മാറ്റിയിട്ടുണ്ട്. കേസില്‍ ...
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു
Kerala News, Latest news

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു. ഏവരെയും അമ്പരിപ്പിച്ചൊരു രാഷ്ട്രീയ തീരുമാനമായിരുന്നു മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടേത്. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് ഇങ്ങനെയാരു കൗതുകകരമായ പോരാട്ടം നടക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇരുവര്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കി. പച്ചീരി ഹുസൈന, പട്ടാണി സറീന എന്നിവരാണ് മുസ്ലീം ലീഗിന്റെ പ്രതിനിധികളായി മത്സരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതി. ആദ്യം പച്ചീരി ഹുസൈന നാസറിനെയായിരുന്നു ആയിരുന്നു ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. അത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സറീന പട്ടാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പിന്നാല...
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത; മറുപടിയുമായി മുല്ലപ്പള്ളി
Kerala News, Politics

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത; മറുപടിയുമായി മുല്ലപ്പള്ളി

മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം പാലിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വന്തമായി ആരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച്‌ വരരുതെന്ന് നേരത്തെ നിര്‍ദ്ദേശിച്ചതാണെന്നും കോഴിക്കോട് ആര്‍എംപിയുമായുള്ള നീക്ക് പോക്കിനെക്കുറിച്ച്‌ അറിയില്ലെന്നും,ഇക്കാര്യം ഡിസിസിയോ യുഡിഎഫ് ജില്ലാ നേതൃത്വമോ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളും ചേര്‍ന്നുണ്ടാക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം പാലിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി പ്രതികരിക്കുകയുണ്ടായി. പരാതികള്‍ പരിഹരിക്കാന്‍ സംസ...
മുരളീധരന് പിന്നാലെ  വിയോജിപ്പ് പരസ്യമാക്കി കെ സുധാകരനും
Election, Kerala News, Politics

മുരളീധരന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി കെ സുധാകരനും

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ മുരളീധരന് പിന്നാലെ കെ സുധാകരനും വിയോജിപ്പ് പരസ്യമാക്കി. കണ്ണൂരില്‍ ഡിസിസിയുമായി ആലോചിക്കാതെ കെപിസിസി സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ഡിവിഷന്‍, തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി എന്നീ സീറ്റുകളിലാണ് ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ഇവിടെ ഗ്രൂപ്പ് തര്‍ക്കമുണ്ടാകുകയും ചര്‍ച്ചയ്ക്കൊടുവില്‍ മൂന്ന് പേര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കുവാനും ഡി.സി.സി തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവര്‍ കെ.പി.സി.സിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ച കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ച കൂടാതെ പരാതിക്കാരെ സ്ഥാനാര്‍ത്ഥികളാക്കി പ്രഖ്യാപിക്കുകയുമായിരുന്നു എന്നാണ് ആര...
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി
India, Latest news, World

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബർ 30വരെയായിരുന്നു സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളാണ് വിലക്കിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  കൊലപ്പെടുത്തുമെന്ന്  ഭീഷണി
India, Latest news

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിതിന്‍ എന്നയാളാണ് ഫോണ്‍വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ വിളിച്ച്‌ പ്രധാനമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയതെന്നാണ് സൂചന. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ...
error: Content is protected !!