വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലേക്കൊ? സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതോ? മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ വൈകിപ്പിക്കാനാവില്ലെങ്കിലും ഇപ്പോഴും തീരുമാനം ആകാത്തതിന് പിന്നിലെന്ത്? സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ട ശേഷം മന്ത്രിയാക്കിയാല്‍ മതിയെന്നും നിയമോപദേശം; സജി ചെറിയാന് നാളെ മന്ത്രിയാകാന്‍ കഴിയില്ലേ? എല്ലാ കണ്ണും ഗവര്‍ണ്ണറിലേക്ക്; വിശദീകരണം തേടാന്‍ രാജ്ഭവന്‍
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സജി ചെറിയാന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത ആയിട്ടില്ല. ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് പച്ചക്കൊടി കാട്ടാത്തതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്.
നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്.
ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ഇതോടെ ആശങ്ക ആയി.
നാളെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
മന്ത്രിമാരെ നിശ്ചയിക്കാ...










