ചൈനയില്‍ അതിവേഗം കൊറോണ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കുന്നു.
ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിങ്ങും നടത്തും.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ ഇന്ന് മുതല്‍ പരിശോധന നടത്തും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. യാത്രക്കാര്‍ക്ക് കൊറോണ പരിശോധനാ ഫലം വീണ്ടും നിര്‍ബന്ധമാക്കുന്ന കാര്യവും ആലോചനയിലാണ്.
കൊറോണ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായിരിക്കും കൊറോണ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നത്. അടുത്തയാഴ്ചയോടെയാകും ഇതില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത്.
ഇപ്പോള്‍ വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയാണ്. ആശുപത്രികളില്‍ ചൊവ്വാഴ്ചത്തെ മോക്ക് ഡ്രില്‍ കേന്ദ്രം നിരീക്ഷിക്കും.
എന്ത് കൊവിഡ് സാഹചര്യമുണ്ടായാലും നേരിടാന്‍ സജ്ജമെന്ന് കേരളം, മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു.
പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവയുള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും കേന്ദ്രം മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വാക്‌സിന്‍ കരുതല്‍ ഡോസ് വിതരണത്തില്‍ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതല്‍ ഡോസ് നല്‍കുന്നതിന് പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
2022 കൊറോണ വൈറസിനെതിരായ വിവിധ വാക്സിനുകള്‍ പ്രത്യാശ നല്‍കുന്നതിനിടെയാണ്, നാള്‍ക്കുനാള്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാന്‍ ആകുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
അതിനിടെ, ചൈനയില്‍ കോവിഡ് പ്രതിസന്ധി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് വ്യാപനമാണ് നിലവില്‍ ചൈനയില്‍ തുടരുന്നത്.
248 ബില്യണ്‍ ജനങ്ങളില്‍ 18 ശതമാനം പേര്‍ക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനം തന്നെ കോവിഡ് സ്ഥിരീകരിച്ചു.
ചൈനീസ് ഭരണകൂടം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് പെട്ടെന്നുണ്ടായ കോവിഡ് വ്യാപനത്തിന് കാരണമായത്.
ബെയ്ജിങ്ങിലെ പകുതിയിലേറെ ജനവിഭാഗങ്ങളും, സീചനിലെ മുക്കാല്‍ ഭാഗം ജനങ്ങളും കോവിഡ് പിടിയിലമര്‍ന്നു കഴിഞ്ഞു. നേരത്തെ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ലോകാരോഗ്യ സംഘടനക്ക് കോവിഡ് കണക്കുകള്‍ കൈമാറുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്. എന്നാല്‍, ചൈനയും കോവിഡ് സാഹചര്യം അതിരൂക്ഷമായതിനാല്‍ കണക്കുകള്‍ നല്‍കാന്‍ എടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.